മരം വീണ് വീടു തകർന്നു
1459379
Monday, October 7, 2024 3:05 AM IST
ചെറുതോണി: മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മണിയാറൻകുടി ട്രൈബൽ കോളനിയിൽ വെള്ളിലാവുങ്കൽ ഉലകൻ രവിയുടെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. വീടിന്റെ ഹാളിൽ കിടന്നുറങ്ങിയിരുന്നതിനാൽ രവിയും ഭാര്യ രാധാമണിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിനോടു ചേർന്നുനിന്നിരുന്ന വൻ മരമാണ് വീടിന് മുകളിലേക്ക് കടപുഴകി വീണത്.
ഇവരുടെ വീടിനും സമീപവാസിയായ കോഴിക്കമാലിയിൽ പ്രവീണിന്റെ വീടിനും ഭീഷണിയായി മൂന്ന് മരങ്ങൾകൂടി അപകടാവസ്ഥയിലുണ്ട്. വീടിന് മുകളിലേക്ക് വീണ മരം നാട്ടുകാരുടെ സഹായത്തോടെ വെട്ടിമാറ്റി. നഗരംപാറ ഫോറസ്റ്റ് ഓഫീസിൽനിന്നുള്ള വനം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.