നെ​ടു​ങ്ക​ണ്ടം: നാ​ഷ​ണ​ല്‍ എ​സ്റ്റേ​റ്റ് വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് (​ഐ​എ​ന്‍​ടി​യു​സി)​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​മ്പാ​ടും​പാ​റ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ജോ​ര്‍​ജ് ക​രി​മ​റ്റം സ്മാ​ര​ക മ​ന്ദി​ര​ത്തി​​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. ഇതോടനു​ബ​ന്ധി​ച്ച് ബി. ​ക​ന​ക​മ​ല്ലി അ​മ്മാ​ള്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളും നി​ര്‍​മി​ക്കും. 15 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. സ്മാ​ര​ക മ​ന്ദി​ര​ത്തി​​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.