തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽനി​ന്നു രാ​ത്രി​സ​മ​യം കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ വ​ഴിതി​രി​ച്ചു വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ജോ​ലി ചെ​യ്ത് രാ​ത്രി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​നി​ത​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.

പ​ന്നി​മ​റ്റം, ക​ല​യ​ന്താ​നി, ക​രി​മ​ണ്ണൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ, ത​ട്ട​ക്കു​ഴ, പെ​രി​ങ്ങാ​ശേ​രി, വ​ണ്ണ​പ്പു​റം, പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം, പാ​റ​പ്പു​ഴ, അ​ഞ്ചി​രി, തെ​ന്ന​ത്തൂ​ർ, കാ​ളി​യാ​ർ, ചെ​പ്പു​കു​ളം തു​ട​ങ്ങി ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേക്കു​ള്ള ബ​സു​ക​ൾ ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നു ഗാ​ന്ധി സ്ക്വ​യ​റി​ലെ​ത്തി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​ൻ വ​ഴി മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ​ത്തി​യാ​ണ് പോ​കു​ന്ന​ത്.

എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മാ​ർ​ക്ക​റ്റ് റോ​ഡ്, അ​ന്പ​ലം ബൈ​പാ​സ്, മൂ​വാ​റ്റു​പു​ഴ റോ​ഡ് എ​ന്നി റൂ​ട്ടു​ക​ളി​ലാ​ണ്. ഇ​വി​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ രാ​ത്രി​യാ​യാ​ൽ ജോ​ലി ക​ഴി​ഞ്ഞ് പാ​ലം ക​ട​ന്ന് ഇ​ക്ക​രെ ടൗ​ണ്‍​ഹാ​ൾ ജം​ഗ്ഷ​നി​ലെ​ത്തി വേ​ണം ബ​സി​ൽ ക​യ​റാ​ൻ.

പ​ല​പ്പോ​ഴും ജോ​ലി ക​ഴി​ഞ്ഞ് ഓ​ടി​യെ​ത്തു​ന്പോ​ഴേ​യ്ക്കും ബ​സ് ക​ട​ന്നു പോ​കു​ന്ന​തും പ​തി​വാ​ണ്. അ​തി​നാ​ൽ രാ​ത്രി ഏ​റെ വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

അ​തി​നാ​ൽ ബ​സു​ക​ൾ പാ​ല​ത്തി​ന്‍റെ അ​ക്ക​രെ​യു​ള്ള കാ​ഡ്സ്, പ​ഴ​യ കെഎ​സ്ആ​ർ​ടി​സി കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് വ​ഴി ക​ട​ന്നു​പോ​വു​ക​യാ​ണെ​ങ്കി​ൽ നേ​ര​ത്തേ വീ​ട്ടി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഇ​വ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.