മൂ​ല​മ​റ്റം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ മൂ​ല​മ​റ്റം-​കോ​ട്ട​മ​ല റോ​ഡ്. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. മൂ​ല​മ​റ്റം ടൗ​ണി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തും ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലേ​ക്ക് വ​ള​രെ വേ​ഗം എ​ത്തി​ച്ചേ​രാ​നാ​വു​ന്ന​തു​മാ​യ റോ​ഡാ​ണ് ഇ​ത്.

ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്രം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യാ​ൽ ഈ ​പാ​ത സ​ഞ്ചാ​ര യോ​ഗ്യ​മാ​കും. ആ​ശ്ര​മ​ത്തി​ന് സ​മീ​പ​മു​ള്ള മേ​മു​ട്ടം മു​ത​ൽ ഉ​ളു​പ്പൂ​ണി വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ എ​റ​ണാ​കു​ള​ത്തുനി​ന്നു തേ​ക്ക​ടി​യി​ലേ​ക്കു​ള്ള ദൂ​രം 40 കി​ലോ​മീ​റ്റ​റും തൊ​ടു​പു​ഴ-ക​ട്ട​പ്പ​ന ദൂ​രം 20 കി​ലോ​മീ​റ്റ​റും കു​റ​യും. ഇ​തി​നു പു​റ​മേ മൂ​ല​മ​റ്റ​ത്തെ പി​ന്നാക്ക മേ​ഖ​ല​യാ​യ പ​തി​പ്പ​ള്ളി, ഉ​ളു​പ്പൂ​ണി, മേ​മു​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

ഉ​ളു​പ്പൂ​ണി, വാ​ഗ​മ​ണ്‍ വി​നോ​ദസ​ഞ്ചാ​രകേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​തുവ​ഴി എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും. ഇ​പ്പോ​ൾ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽനി​ന്നു തി​രി​ഞ്ഞ് കു​ള​മാ​വ് വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​ട്ട​മ​ല റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ മൂ​ല​മ​റ്റം ടൗ​ണ്‍ വ​ഴി ക​ട​ന്നു​പോ​കും. ഇ​ത് മൂ​ല​മ​റ്റ​ത്തെ വ്യാ​പാ​ര മേ​ഖ​ല​യ്ക്കും ഉ​ണ​ർ​വു ന​ൽ​കും.

റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പി.​എ.​ വേ​ലു​ക്കു​ട്ട​ൻ പ​റ​ഞ്ഞു. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഭാ​ഗം പൂ​ർ​ത്തി​ക​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

നി​ല​വി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ അ​നു​വ​ദി​ച്ച​തി​ൽനി​ന്നും കൂ​ടു​ത​ൽ തു​ക ഇ​നി​യു​ള്ള നി​ർ​മാ​ണ​ത്തി​നു വേ​ണ്ടിവ​രു​മെ​ന്ന​തി​നാ​ൽ അ​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.