സമന്വയ ജില്ലാതല ഉദ്ഘാടനം നടത്തി
1477870
Sunday, November 10, 2024 3:39 AM IST
തൊടുപുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സണ് സബീന ബിഞ്ചു നിർവഹിച്ചു. കമ്മീഷനംഗം എ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
തൊഴിൽരഹിതരായ അഭ്യസ്തവിദ്യർക്ക് വൈജ്ഞാനിക തൊഴിൽ പരിചയവും നൈപുണ്യ പരിശീലനവും നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ നടന്നുവരുന്ന തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയും തൊഴിൽ മേളകളും ഉടൻ പൂർത്തീകരിക്കും. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിലെ തൊഴിൽരഹിതർ പദ്ധതിയിൽ അംഗങ്ങളാകും.