നെ​ടു​ങ്ക​ണ്ടം: മാ​വ​ടി ശ്രീ ​വാ​സ​വാ ദേ​വീഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. കാ​ണി​ക്ക​വ​ഞ്ചി​യും ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു. ശ്രീ​കോ​വി​ലും കു​ത്തി​പ്പൊ​ളി​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്.

രാ​വി​ലെ ക്ഷേ​ത്ര വാ​തി​ലു​ക​ള്‍ ത​ക​ര്‍​ന്ന​ നി​ല​യി​ല്‍ ക​ണ്ട​തി​നെത്തു​ട​ർ​ന്ന് ക്ഷേ​ത്ര ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​ത്.

നെ​ടു​ങ്ക​ണ്ടം സി​ഐ ജ​ര്‍​ളി​ന്‍ വി. ​സ്‌​ക​റി​യയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.