ജൂഡോ: നെടുങ്കണ്ടം എംഇഎസിനു സുവർണനേട്ടം
1478119
Monday, November 11, 2024 3:57 AM IST
നെടുംകണ്ടം: മഹാത്മാഗാന്ധി സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം എംഇഎസ് കോളജ് പുരുഷ, വനിതാ വിഭാഗത്തിൽ ഓവറോൾ ചാംപ്യന്മാരായി. എറണാകുളത്തു നടന്ന ചാമ്പ്യൻഷിപ്പിൽ ആറു സ്വർണവും നാല് വെള്ളിയും നേടിയാണ് എംഇഎസ് ജേതാക്കളായത്.
പുരുഷ വിഭാഗത്തിൽ രാഹുൽ രാജൻ (60 കെ ജി) - സ്വർണം, അഭിമന്യു ആർ. രാജീവ് (66 കെ ജി) -സ്വർണം, അർജുൻ അജികുമാർ (മൈനസ് 100 കെജി) -സ്വർണം, മിഥുൻ മനോജ് (73 കെജി) - വെള്ളി, ആർ. അഭിൻദേവ് (90 കെജി)- വെള്ളി, എൽ.എസ്. ലൗജിത് (പ്ലസ് 100 കെ ജി) - വെള്ളി എന്നിവരും വനിതാ വിഭാഗത്തിൽ ആർ. അഭിരാമി (52 കെജി) -സ്വർണം, വൈശാഖി അജികുമാർ (70 കെജി) - സ്വർണം, നന്ദന പ്രസാദ് (78 കെജി) - സ്വർണം, എസ്. ഭവിത്ര (57 കെജി) വെള്ളി എന്നിവരുമാണ് മെഡൽ ജേതാക്കൾ.
എറണാകുളം സെന്റ് ആൽബർട്സ് കോളജ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നെടുങ്കണ്ടം എംഇഎസ് കോളജും രണ്ടാം സ്ഥാനം മാറമ്പള്ളി എംഇഎസ് കോളജും മൂന്നാംസ്ഥാനം ശ്രീ ശങ്കര കോളജ് കാലടിയും നേടി.
വനിതാ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നെടുങ്കണ്ടം എംഇഎസ് കോളജും രണ്ടാമത്തെ സ്ഥാനം കോട്ടയം സിഎംഎസ് കോളജും മൂന്നാം സ്ഥാനം അങ്കമാലി മോർണിംഗ് സ്റ്റാറും നേടി.