കാണാനില്ലെന്ന്
1478154
Monday, November 11, 2024 4:10 AM IST
മുട്ടം: ഭർത്താവിനെ കാണാതായതായി ഭാര്യയുടെ പരാതി. കുടയത്തൂർ ഏഴാംമൈലിൽ കാക്കനാട്ട് ജോർജ് വർഗീസിനെ (47) ഒക്ടോബർ 12 മുതൽ കാണാനില്ലെന്നാണ് ഭാര്യ ലൗലി ജോർജ് മുട്ടം പോലീസിൽ പരാതി നൽകിയത്.
വെങ്ങല്ലൂരിലെ ജോലി സ്ഥലത്തേക്ക് പോയതിനു ശേഷം മടങ്ങിവന്നിട്ടില്ലെന്നാണ് പരാതി. മുട്ടം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.