മകരവിളക്ക്: ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു
1478124
Monday, November 11, 2024 4:07 AM IST
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് വില നിർണയിച്ച് പ്രസിദ്ധപ്പെടുത്തിയത്.
ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില ജിഎസ്ടി ഉൾപ്പെടെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിലവിവരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രദർശിപ്പിക്കേണം.