ക​ട്ട​പ്പ​ന:​ കൃ​ഷി​ചെ​യ്യാ​ൻ സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം പ്ര​ശ്ന​മ​ല്ല. മ​ന​സു​ണ്ടെ​ങ്കി​ൽ ടെ​റ​സി​ലും കൃ​ഷി​ചെ​യ്തു വി​ജ​യം നേ​ടാം. ക​ട്ട​പ്പ​ന വെ​ട്ടി​ക്കു​ഴ​ക്ക​വ​ല സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണ് സ്ഥ​ലപ​രി​മി​തി​യെ വെ​ല്ലു​വി​ളി​ച്ച് കൃ​ഷി ഇ​റ​ക്കി മാ​തൃ​ക​യാ​കു​ന്ന​ത്.

കാ​യ​പ്ലാ​ക്ക​ൽ ശ്രീ​ജ​യും ഭ​ർ​ത്താ​വ് മ​ധു​വു​മാ​ണ് വീ​ടി​​ന്‍റെ മു​റ്റ​വും ടെ​റ​സു​മ​ട​ക്കം പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്ത് വി​ജ​യം നേ​ടി​യ​ത്. ഇ​വ​ർ​ക്ക് വീ​ട് ഉ​ൾ​പ്പെ​ടെ പ​ത്ത് സെ​​ന്‍റ് സ്ഥ​ല​മാ​ണ് ഉ​ള്ള​ത്. ഈ ​സ്ഥല​മാ​ണ് മി​ക​ച്ച രീ​തി​യി​ൽ പ​ച്ച​ക്ക​റി, ഫ​ല​വ​ർ​ഗ കൃ​ഷി​യി​ട​മാ​ക്കി മാ​റ്റി​യ​ത്. ജോലിക്കു ശേ​ഷം കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ദ​ന്പ​തി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്.

പ​യ​ർ, പാ​വ​ൽ, ക​പ്പ, ഇ​ഞ്ചി, കാ​ബേ​ജ്,വെ​ണ്ട, പാ​ഷ​ൻ ഫ്രൂ​ട്ട്, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്തി​രി പോ​ന്ന സ്ഥ​ല​ത്ത് സ​മൃ​ദ്ധ​മാ​യി കൃ​ഷി​ചെ​യ്യു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേരവും അ​ര മ​ണി​ക്കൂ​ർ വീ​തം സ​മ​യ​മാ​ണ് ഇ​വ​ർ കൃ​ഷി പ​രി​പാ​ല​ന​ത്തി​നാ​യി മാ​റ്റിവ​യ്ക്കു​ന്ന​ത്.​

ചാ​ക്കി​ലും ഗ്രോ ​ബാ​ഗു​ക​ളി​ലും മ​ണ്ണു നി​റ​ച്ചാ​ണ് കൃ​ഷി. ജൈ​വ രീ​തി​യി​ലാ​ണ് പ​രി​പാ​ല​നം. നി​ല​വി​ൽ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ക്കു​ന്ന​ത്. വീ​ട്ടാ​വ​ശ്യ​ത്തി​ന് എ​ടു​ത്ത ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും ഇ​വ​ർ പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കു​ന്നു​ണ്ട്.