മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​രക്ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തു നി​ർ​ത്തി​യ​തി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഉ​ച്ച​വ​രെ​യാ​യി​രു​ന്നു ക​ട​ക​ൾ അ​ട​ച്ചി​ട്ട​ത്. വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നി​ട​യി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ഴു​പ​തോ​ളം ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.എ​ന്നാ​ൽ വി​വി​ധ പാ​ർ​ട്ടി​യം​ഗ​ങ്ങ​ളാ​യ വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെത്തി​യ​തോ​ടെ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ രം​ഗ​ത്തു വ​ന്നു.

എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്ന് ഒ​ഴി​പ്പി​ക്ക​ൽ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​​ന്‍റ് രാ​മ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.