ക​ട്ട​പ്പ​ന: പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, മ​ത്സ്യ​മാ​ർ​ക്ക​റ്റ് റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മ​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ഷ് ജേ​ക്ക​ബ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി സ​മ​ിതി ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ജി.​എ​സ്. ഷി​നോ​ജ്, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ൽ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​നേ​ഷ് കു​മാ​ർ, ജി​ല്ലാ ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ വി.എ. അ​ൻ​സാ​രി, ഷി​ജു ഉ​ള്ളി​രു​പ്പി​ൽ, ക​ട്ട​പ്പ​ന യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എം.ആ​ർ. അ​യ്യ​പ്പ​ൻ​കു​ട്ടി, പി.കെ. സ​ജീ​വ്, എ.വി. ര​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി വി.ആ​ർ. സ​ജി നാ​ര​ങ്ങാ​നീ​ര് ന​ൽ​കി​ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ മാ​ത്യു ജോ​ർ​ജ്, ബി​ജു, രാ​ജു, ടോ​മി ജോ​ർ​ജ്, പൊ​ന്ന​മ്മ സു​ഗ​ത​ൻ, ലി​ജോ​ബി ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മെ​ന്ന് ന​ഗ​ര​സ​ഭ

ക​ട്ട​പ്പ​ന: സി​പി​എമ്മിന്‍റെ ബി ​ടീ​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ട്ട​പ്പ​ന ന​ഗ​രസ​ഭാ കൗ​ണ്‍​സി​ലി​നെ അപ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ​ന്ന് ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി ആ​രോ​പി​ച്ചു.
ന​ഗ​രസ​ഭ ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തിയിട്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സ​മ​ര​ഫ​ല​മാ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള കു​ത്സ​ിത ശ്ര​മാ​ണ് വ്യ​വ​സാ​യി സ​മി​തി​യു​ടെ സ​മ​ര​ത്തി​നു പി​ന്നി​ൽ.

മാ​ർ​ക്ക​റ്റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ ഫ​ണ്ടി​ൽനി​ന്ന് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ഒ​ന്നി​ന് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​രാ​റു​കാ​ര​ന് സൈ​റ്റ് വി​ട്ടു ന​ൽ​കി​യ​താ​ണ്. നി​ർ​മാ​ണം 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്ക് 18 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ക്ക​റ്റി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും അം​ഗീ​കാ​ര​മാ​യി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു​ള്ള തു​ക​യും അ​നു​വ​ദി​ച്ച​താ​ണ്.

വ​ഴി​യേ​രക്ക​ച്ച​വ​ട​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ള്ള​വ​ർ സ​ർ​ക്കാ​രി​നെ​തി​രേയാ​ണ് സ​മ​രം ചെ​യ്യേ​ണ്ട​തെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ ബീ​ന ടോ​മി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ജെ. ബെന്നി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​യി വെ​ട്ടി​ക്കു​ഴി, സി​ബി പാ​റ​പ്പാ​യി എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.