പിക്കപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു; ഒന്പതു പേർക്ക് പരിക്ക്
1453093
Friday, September 13, 2024 11:50 PM IST
പീരുമേട്: കൊടുവക്കരണം ലൈഫ് ടൈം എസ്റ്റേറ്റിൽ ഇന്നലെ രാവിലെ 7. 30നോടെ തൊഴിലാളികമായി പോയ പിക്കപ്പ് വാൻ മറിഞ്ഞ് കൊടുവാക്കരണം അയ്യപ്പന്റെ ഭാര്യ എസ്തർ (60) മരിച്ചു.
ഒൻപതു പേർക്ക് പരിക്ക് പറ്റി. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കുപറ്റിയ ഇതര സംസ്ഥാന തൊഴിലാളി ബെൻസറിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്നു പ്രാഥമിക ചികിത്സക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്തറിന്റെ മൃതദേഹം ഇന്ന് 11ന് കൊടുവാക്കരണത്തെ വസതിയിൽ സംസ്കരിക്കും. മക്കൾ: സംഗീത, സവിത, മരുമക്കൾ: ജയശീലൻ, കൃഷ്ണരാജ്.