കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ വാർഷികം ഇന്ന്
1443483
Saturday, August 10, 2024 12:00 AM IST
ചെറുതോണി: ഇടുക്കി രൂപതാ കത്തോലിക്ക കോൺഗ്രസ് ഇരുപത്തിയൊന്നാമത് വാർഷിക സമ്മേളനവും ന്യൂനപക്ഷ അവകാശ സംരക്ഷണ കൺവെൻഷനും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കും.
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ്് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡന്റ്് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഡോ. കെ.എം. ഫ്രാൻസിസ്, ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ജോസഫ് ചാണ്ടി തേവർപറമ്പിൽ, ട്രീസലിസ്റ്റ് സെബാസ്റ്റ്യൻ, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജോർജുകുട്ടി പുന്നക്കുഴി, മാത്തുക്കുട്ടി കുത്തനാപിള്ളിൽ, തുടങ്ങിയവർ പ്രസംഗിക്കും.
അഡ്വ. ബിജു പറയന്നിലം, കെ.സി. ജോർജ് കട്ടപ്പന, ഇവാന സതീഷ്, ഫാ. ജീൻസ് കാരക്കാട്ട്, മരീറ്റ, അലക്സ് തോമസ്, അനു മരിയ, ജെറിൻ സെസിൽ ജോസ് തുടങ്ങിയവരെ ആദരിക്കും.