ഉപ്പുതറ കാക്കത്തോടും കാട്ടാനഭീതിയിൽ
1437359
Friday, July 19, 2024 10:28 PM IST
ഉപ്പുതറ: ഉപ്പുതറ പാലക്കാവിന് പിന്നാലെ കാക്കത്തോടും കാട്ടാന ഭീഷണിയിൽ. കഴിഞ്ഞ രാത്രിയിൽ കാക്കത്തോട് പുത്തൻപുരക്കൽ ഹീബർ, പൊടിപ്പാറ പി.എം. വർക്കി എന്നിവരുടെ കൃഷിയിടത്തിൽ കാട്ടാനനാശം വിതച്ചു.
കാക്കത്തോട് ഫോറസ്റ്റ് ഓഫീസിന് 50 മീറ്റർ അകലെ വരെ കാട്ടാനകൾ എത്തി. രാവിലെ തേക്കിൻ കൂപ്പിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് വാച്ചർമാരും നാട്ടുകാരും ചേർന്നാണ് ഉൾവനത്തിലേക്ക് ഓടിച്ചു വിട്ടത്.