ബസ് കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ
1430556
Friday, June 21, 2024 4:05 AM IST
മൂന്നാർ: ബസ് കണ്ടക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ എസ്.സുധാകറാണ് (34) മരിച്ചത്.
മൂന്നാർ-ചെണ്ടുവര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്. ബുധനാഴ്ച രാത്രിയുണ്ടായ വഴക്കിനെ ത്തുടർന്ന് ഇയാളുടെ ഭാര്യ മകളെയും കൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു.
വ്യാഴ്ച രാവിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി ജനൽ തകർത്ത് നോക്കിയപ്പോഴാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടത്.
മൂന്നാർ പോലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: പ്രശാന്തി. മകൾ: യാലിനി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ.