ഇരട്ടയാറിൽ പാലങ്ങൾ അപകടാവസ്ഥയിൽ
1417257
Friday, April 19, 2024 12:29 AM IST
കട്ടപ്പന: ഇരട്ടയാറിൽ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന അര നൂറ്റാണ്ടോളം പഴക്കമുള്ള രണ്ടു പാലങ്ങൾ അതീവ അപകടാവസ്ഥയിൽ. ഇൗ പാലങ്ങളിലൂടെ ജീവൻ പണയം വച്ചാണ് ആളുകളുടെ ഇപ്പോഴത്തെ യാത്ര. ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ ഇരട്ടയാർ ടൗണുമായി ബന്ധപ്പെടുത്തി കെഎസ്ഇബി നിർമിച്ചതാണ് ഇരട്ടയാർ -വലിയതോവാള, ഇരട്ടയാർ - ശാന്തിഗ്രാം എന്നീ പാലങ്ങൾ.
പാലങ്ങളുടെ കൈവരികൾ തകർന്ന് ഇരുമ്പുകമ്പികൾ തെളിഞ്ഞ് തുരുമ്പെടുത്ത് ദ്രവിച്ച് അവസ്ഥയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇരട്ടയാർ ക്യാച്ച്മെന്റ് ഭാഗത്തും വെള്ളം നിറഞ്ഞ് പാലത്തിന്റെ കോൺക്രീറ്റ് തൂണുകൾക്കും ബലക്ഷയമുണ്ടായിട്ടുണ്ട്. വീതി കുറഞ്ഞ പാലമായതിനാൽ ഒരു സമയം ഒരു വശത്തുനിന്നു മാത്രമെ വാഹന ഗതാഗതവും സാധ്യതകു.
പാലങ്ങൾ പുനർ നിർമിക്കുമെന്ന് പ്രഖ്യാപനങ്ങൾ അനവധി ഉണ്ടാകുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. അഞ്ചു കോടിയിലധികം രൂപയാണ് രണ്ട് പാലങ്ങൾക്കുമായി പ്രഖ്യാപിച്ചത്.