കനത്ത ചൂടിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ : കോതമംഗലത്ത് ആവേശം വിതറി ഡീൻ കുര്യാക്കോസ്
1417248
Friday, April 19, 2024 12:29 AM IST
തൊടുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു കോതമംഗലം നിയോജക മണ്ഡലത്തിൽ ലഭിച്ചത് ആവേശകരമായ വരവേൽപ്പ്. പര്യടന പരിപാടി മുൻ മന്ത്രി ടി.യു. കുരുവിള ഉദ്ഘാടനം ചെയ്തു. ഡി. കോര അധ്യക്ഷത വഹിച്ചു.
ഷിബു തെക്കുംപുറം, എം.ഡി. അർജുനൻ, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, അബു മൊയ്തീൻ, അനൂപ് കാസിം, കെ.കെ. സുരേഷ് എം.കെ. പ്രവീണ്‍, പ്രിൻസ് വർക്കി, എം.കെ. സുകു എന്നിവർ സംസാരിച്ചു.
കോട്ടപ്പടി, ചെറുവട്ടൂർ, നെല്ലിക്കുഴി, കോതമംഗലം, വാരപ്പെട്ടി, പല്ലാരിമംഗലം എന്നീ മണ്ഡലങ്ങളിലാണ് ഇന്നലെ ഡീൻ പ്രചാരണം നടത്തിയത്. രാവിലെ പ്ലാമുടിയിൽനിന്ന് ആരംഭിച്ച പര്യടനം ചിറപ്പടിയിൽ സമാപിച്ചു. ഉച്ച കഴിഞ്ഞ് നെല്ലിക്കുഴി കവലയിൽനിന്നാരംഭിച്ച് കറുകടത്തും വൈകുന്നേരം മുളവൂർ കവലയിൽനിന്നാരംഭിച്ച് വെള്ളരമറ്റത്തും സമാപിച്ചു.
ഇന്ന് ഇടുക്കി മണ്ഡലത്തിൽ പര്യടനം നടത്തും. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിൽ വോട്ടർമാരെ നേരിൽ കാണും. രാവിലെ ഗാന്ധിനഗർ കോളനിയിൽ ആരംഭിക്കുന്ന പര്യടനം വൈകുന്നേരം പാറത്തോട്ടിൽ സമാപിക്കും.
ഡീൻ കുര്യാക്കോസിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് നെടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വനിതാ സംഗമവും റോഡ് ഷോയും നടക്കും. വനിതാസംഗമം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറിമാരായ തോമസ് രാജൻ, എം.എൻ. ഗോപി, ഇബ്രാഹിം കുട്ടി കല്ലാർ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു എന്നിവർ പ്രസംഗിക്കും.