ശ്വാസംമുട്ടൽ: അഞ്ചുവയസുകാരി മരിച്ചു
1416860
Wednesday, April 17, 2024 2:56 AM IST
മൂന്നാർ: ശ്വാസംമുട്ടലിനെത്തുടർന്ന് അഞ്ചുവയസുകാരി മരിച്ചു. മൂന്നാർ നല്ലതണ്ണി സ്വദേശികളായ രമേശ്-ദിവ്യ ദന്പതിമാരുടെ മകൾ ശ്വേതയാണ് മരിച്ചത്. ഒരുമാസം മുന്പ് വാഗുവരയിലെ ബന്ധുവീട്ടിൽവച്ച് കുട്ടിക്ക് പൊള്ളലേറ്റിരുന്നു.
ഇതേത്തുടർന്ന് കോട്ടയം മെഡിക്കൽ കേളജിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ചയോടെ കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇതേ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു.