തോട്ടംമേഖലയിൽനിന്നു വെള്ളിത്തിരയിലേക്ക്
1339486
Saturday, September 30, 2023 11:57 PM IST
വണ്ടിപ്പെരിയാർ: ദാരിദ്ര്യത്തിന്റെ വിളവെടുപ്പു നടക്കുന്ന വണ്ടിപ്പെരിയാർ തോട്ടം മേഖലയിൽനിന്ന് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് ഒരു യുവാവിന്റെ ചുവട് വയ്പ്.
വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി രമേശ്കുമാറാണ് ആറിന് തമിഴ്നാട്ടിലെ നൂറോളം തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന തമിഴ് ചലചിത്രമായ ‘ഇന്ത ക്രൈം തപ്പിലൈ’യിൽ പ്രധാന വേഷം ചെയ്യുന്നത്.
ചെറുപ്പം മുതൽ അഭ്രപാളികളെ സ്നേഹിച്ച ഈ യുവാവ് 25 വർഷമായി വണ്ടിപ്പെരിയാറിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിവരികയാണ്. മാധുരി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദേവകുമാർ സംവിധാനം ചെയ്ത ചിത്രത്തിലാണ് രമേശ്കുമാർ നാന്ദികുറിക്കുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നാളെ വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിൽ രമേഷ്കുമാർ അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം നടത്തും.