ലോഡുമായെത്തിയ പിക്കപ്പ് വാൻ ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
1339256
Friday, September 29, 2023 11:17 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ലോഡുമായെത്തിയ പിക്കപ്പ് വാൻ ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പോത്തിൻകണ്ടം സ്വദേശി മുകളേല്‍ റെജിമോന് (57) ആണ് മരിച്ചത്.
നെടുങ്കണ്ടത്തെ ഏലക്കാ ഡ്രയറിലേക്ക് ഏലക്ക ഉണക്കുന്നതിന് ആവശ്യമായ ബ്രിക്കറ്റുമായി എത്തിയതായിരുന്നു റെജിമോന്. ലോഡ് ഇറക്കിയവര്‍ തിരികെ വന്നപ്പോള്‍ വാഹനത്തിനു സമീപം കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന റെജിയെ കാണുകയായിരുന്നു.
ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നടത്തി. ഷൈനിയാണ് ഭാര്യ. മകന്: നിഥിന്. മരുമകള്‍: അക്ഷയ.