സ്വന്തം ദുരിതാശ്വാസ നിധി ഒരുക്കി ഉടുന്പന്നൂർ പഞ്ചായത്ത്
1338822
Wednesday, September 27, 2023 11:31 PM IST
ഉടുന്പന്നൂർ: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി സ്വന്തമായി ദുരിതാശ്വാസനിധി രൂപീകരിച്ച് ഉടുന്പന്നൂർ പഞ്ചായത്ത്.
ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ച് നേടിയ മൂന്നര ലക്ഷത്തോളം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് എത്തിയ ആദ്യ തുക. നിലവിൽ പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സഹായങ്ങളും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട് .
45,000 രൂപയുടെ സാന്പത്തിക സഹായം നൽകി. പ്രകൃതിക്ഷോഭം, അപകടങ്ങൾ, തീപിടിത്തം, ഇടിമിന്നൽ തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, പരിക്കുകൾ എന്നിവ സംഭവിക്കുന്നവർക്കും കുടുംബങ്ങൾക്കും അടിയന്തര സഹായമായി ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകും.
5,000 രൂപ മുതൽ 10000 രൂപ വരെയാണ് ഇത്തരത്തിൽ നൽകുക. കഴിഞ്ഞ വർഷം ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്.
സർക്കാരിൽനിന്നുള്ള ദുരിതാശ്വാസ നടപടികളും സേവനങ്ങൾക്കുമൊപ്പം പഞ്ചായത്തുതലത്തിലെ ഇടപെലുകൾ ജനങ്ങൾക്ക് ആശ്വാസകരമാകുന്നുണ്ട്. പലപ്പോഴും അടിയന്തരഘട്ടങ്ങളിൽ പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാൻ പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.