ബൈക്ക് മോഷണക്കേസ്: സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ
1338792
Wednesday, September 27, 2023 11:14 PM IST
തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ.
കെഎസ്ആർടിസി ഡിപ്പോ, തിയറ്റർ കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കട തുടങ്ങിയവയുടെ പാർക്കിംഗ് ഏരിയയിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച് വില്പന നടത്തിയ കേസിൽ വഴിത്തലയിൽ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറന്പിൽ റോബിൻസ് ജോയി (പപ്പൻ 21)യെയാണ് എസ്ഐമാരായ അജയകുമാർ, ടി.എം.ഷംസുദീൻ, എഎസ്ഐ ഉണ്ണി കൃഷ്ണൻ, സിപിഒ മാഹിൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇയാൾ അഞ്ച് ബൈക്കുകൾ മോഷ്ടിച്ച് വിൽപന നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളം, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് ബൈക്കുകൾ വില്പന നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കരിങ്കുന്നത്തെ പെട്രോൾ പന്പിൽ ഇയാൾ മോഷ്ടിച്ച ബൈക്കിൽ എത്തി 500 രൂപയുടെ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയതായി കണ്ടെത്തി.