ജില്ലയിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്തി
1336062
Sunday, September 17, 2023 12:25 AM IST
ഇടുക്കി: ജില്ലയിലെ ഡാമുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, ഉന്നത ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പൊതുസുരക്ഷാ മുൻകരുതലുകൾ, ഡാം സന്ദർശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കു പുറമേ പോലീസിന്റെ നേതൃത്വത്തിൽ കെ എസ്ഇബി, ഡാം സേഫ്റ്റി, ഹൈഡൽ ടൂറിസം വകുപ്പുകൾ സംയുക്തമായി ഡാം പരിസരങ്ങളിൽ കർശന പരിശോധന നടത്തും.
കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും ഡാം പരിസരത്തുള്ള ഫെൻസിംഗിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വിനോദസഞ്ചാരികൾക്ക് ബോധവത്കരണം നൽകുന്നതിനായി അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ഡിവൈഎസ്പിമാരായ കെ.ആർ. ബിജു, ജിൽസണ്‍ മാത്യു, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.