കട്ടപ്പന: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്കു പരിക്ക്. കട്ടപ്പന ഐടിഐ യൂണിയന് ചെയര്മാന് കല്ലുകുന്ന് കുന്നേല്‍ നിതിന്‍ തോമസിനാണ് പരിക്കേറ്റത്. നിതിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വെട്ടിക്കുഴ കവലയ്ക്കു സമീപത്തായിരുന്നു അപകടം. കട്ടപ്പന ഭാഗത്തേക്ക് വന്ന കാറും വെള്ളയാംകുടിയില്നിന്നെത്തിയ സ്കൂട്ടറുമാണ് കൂട്ടി ഇടിച്ചത്. നിതിന്റെ തലയ്ക്കും കാലിനുമാണു പരിക്കേറ്റത്. നിതിനൊപ്പം ഒരാള്‍കൂടി സ്കൂട്ടറിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.