കരിങ്കുന്നം: പഞ്ചായത്ത് സപ്തതി സ്മാരകമായ നിർമിച്ച ഓഫീസ് മന്ദിരത്തിന്റെയും അഡീഷണൽ ബ്ലോക്കിന്റെയും ഉദ്ഘാടനം പി.ജെ.ജോസഫ് എംഎൽഎ നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഐഎസ്ഒ പ്രഖ്യാപനം എൽഎസ്ജിഡി ഡപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി.സുനിത, പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം. വൈസ് പ്രസിഡന്റ് ബീന പയസ്, സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻമാരായ കെ.കെ.തോമസ്, ലാലി ജോയി, സ്മിത സിറിയക്, ഷീബ വെള്ളരിങ്ങാട്ട്, അന്നു അഗസ്റ്റിൻ, സെക്രട്ടറി ഷീജ ജോസഫ് എന്നിവർ പ്രസംഗിച്ചു.