‘നമ്മുടെ കട’ ഉദ്ഘാടനം ചെയ്തു
1301718
Sunday, June 11, 2023 2:58 AM IST
കുടയത്തൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുട്ടികളുടെയും പിടിഎയുടെയും സംയുക്ത സംരംഭമായ നമ്മുടെ കടയുടെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. .
ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ.എം.ജെ. ജേക്കബ് ആദ്യ വില്പന നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിസ് പുന്നൂസ്, ഹെഡ്മിസ്ട്രസ് എം.ജീന തുടങ്ങിയവർ പ്രസംഗിച്ചു.