മാലിന്യസംസ്കരണ പ്ലാന്റ് കെഎസ്ഡബ്ല്യുഎം ടീം സന്ദർശിച്ചു
1301095
Thursday, June 8, 2023 10:55 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റ് ടീം പരിശോധിച്ചു. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോക ബാങ്ക് ഏഷ്യൻ ഇൻഫാസ്ട്രക്ച്ചർ ബാങ്ക് ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹയത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണ് കെഎസ് ഡബ്ല്യുഎം ലക്ഷ്യമിടുന്നത്.
വർഷങ്ങളായി കുന്നുകൂടിയ മാലിന്യങ്ങൾ ബായോ മൈനിംഗ് നടത്തി നീക്കം ചെയ്യുകയാണ് ലക്ഷ്യം. പ്ലാന്റിനു 200 മീറ്റർ പരിധിയിലായി താമസിക്കുന്നവരുമായി സംഘം ചർച്ച ചെയ്തു. പരിസ്ഥിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഐപിഇ ഗ്ലോബൽ ഗ്രൂപ്പാണ് പരിശോധന നടത്തിയത്.
തുടർന്ന് നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനുമായി സംഘം ചർച്ച നടത്തി.