കാട്ടാനയെ അവശനിലയിൽ കണ്ടെത്തി
1574941
Saturday, July 12, 2025 12:10 AM IST
അടിമാലി: പീച്ചാട് പ്ലാമല ജനവാസമേഖലയോടു ചേര്‍ന്ന് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തി. പ്ലാമല റെസ്റ്റ്പാറയ്ക്ക് സമീപമാണ് 40 വയസിലധികം പ്രായമുള്ള പിടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്. കാഴ്ചക്കുറവും കേള്‍വിക്കുറവുമുള്ള കാട്ടാന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അവശതയുള്ളതിനാൽ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നു. ആന കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ആളുകളെ ഓടിച്ചു പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്ലാമല ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ആന ഭക്ഷണം കഴിച്ചിട്ടില്ലെന്നും വനം വകുദ്യോഗസ്ഥർ അറിയിച്ചു.