കഞ്ഞിക്കുഴി സിഎച്ച്സിയിൽ കിടത്തിച്ചികിത്സ നിർത്തലാക്കാൻ നീക്കമെന്ന്
1574944
Saturday, July 12, 2025 12:10 AM IST
ചെറുതോണി: കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. 30 രോഗികളെ കിടത്തിച്ചികിത്സിക്കുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സ നിർത്തണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ഡിഎംഒയ്ക്ക് കത്ത് നൽകിയതായി പരാതി ഉയർന്നിരിക്കുകയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആദിവാസികളും അധിവസിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ കിടപ്പുരോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
ഇതോടെ കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലോ തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് കഞ്ഞിക്കുഴി നിവാസികൾ.
ദിനംപ്രതി ഇരുനൂറോളം രോഗികൾക്ക് ചികിത്സ നൽകിയിരുന്ന കഞ്ഞിക്കുഴി സിഎച്ച്സിയിൽ ഡോക്ടറും സ്റ്റാഫ് നഴ്സും ഇല്ലെന്ന കാരണത്താൽ പുതുതായെത്തിയ മെഡിക്കൽ ഓഫീസറാണ് കിടത്തിച്ചികിത്സ നിർത്തണമെന്നു കാണിച്ച് ഡിഎംഒയ്ക്ക് കത്ത് നൽകിയത്.