ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ലഹരിവിരുദ്ധ സിഗ്നേച്ചര്‍ കാമ്പയിന്
1574940
Saturday, July 12, 2025 12:10 AM IST
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സിഗ്നേച്ചര്‍ കാമ്പയിന് നടത്തി. സ്കൂളിലെ എന്‍എസ്എസ്, എന്‍സിസി, റോവര്‍ ആൻഡ് റെയ്ഞ്ചര്‍, ലഹരിവിരുദ്ധ ക്ലബ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 20 മീറ്ററോളം നീളമുള്ള കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തിയാണ് കാമ്പയിന് സംഘടിപ്പിച്ചത്.
പ്രിന്‍സിപ്പൽ എം.എ. അഗസ്റ്റിന് കാമ്പയിന് ഉദ്ഘാടനം ചെയ്തു. സൗമി ജോസ്, പി.സി. ജയന്, സ്മിത തോമസ്, ബോബിന് സണ്ണി, ബിബിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.