നെ​ടു​ങ്ക​ണ്ടം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ദു​ര​ന്തം അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​പ്പി​ച്ചു. ഒ​മ്പ​ത് വ​ര്‍​ഷം മു​മ്പ് ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യ പാ​മ്പാ​ടും​പാ​റ​യി​ലെ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പി​എ​ച്ച്സി കെ​ട്ടി​ടം പൊ​ളി​ച്ചു​തു​ട​ങ്ങി.

1982-ല്‍ ​പ​ണി​ത ആ​ദ്യ ഔ​ട്ട് പേ​ഷ്യ​ന്‍റ്സ്, ഓ​ഫീ​സ് കെ​ട്ടി​ട​വും, 1989-ല്‍ ​പ​ണി​ത കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളു​മാ​ണ് അ​ണ്‍​ഫി​റ്റ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ളി​ക്കു​ന്ന​ത്. നി​ര്‍​മാ​ണസ​മ​യ​ത്ത് അ​ഴി​മ​തി​യാ​രോ​പ​ണം നേ​രി​ട്ട കെ​ട്ടി​ട​വും ഇ​തോ​ടൊ​പ്പം പൊ​ളി​ക്കും.

800 ച​തു​ര​ശ്ര അ​ടിയുള്ള ഓ​ഫീ​സ് കെ​ട്ടി​ടം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2016-ല്‍ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​ർ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. അ​ന്ന​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ള്‍ ചെല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. 1984-ല്‍ ​പ​ണി​ത 2500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.