ചെസ് ബോക്സിംഗ് ചാന്പ്യഷിപ്പിൽ നേട്ടവുമായി ആൻജോ തോമസ്
1301090
Thursday, June 8, 2023 10:55 PM IST
കാഞ്ഞാർ: കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപ്പണ് ചെസ് ബോക്സിംഗ് ചാന്പ്യഷിപ്പിലും ഏഷ്യൻ ചെസ് ബോക്സിംഗ് ചാന്പ്യൻഷിപ്പിലും കാഞ്ഞാർ സ്വദേശി വെള്ളി മെഡലുകൾ നേടി. പൊട്ടയിൽ ആൻജോ തോമസാണ് മെഡലുകൾ നേടി ശ്രദ്ധേയനായത്.
എറണാകുളത്ത് നടന്ന ജില്ലാ ചാന്പ്യൻഷിപ്പിൽ ചാന്പ്യനായ ആൻജോ തോമസ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു. തുടർന്നാണ് കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഓപ്പണ് ചെസ് ഓപ്പണ് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ഈ മത്സരത്തിൽ വെള്ളി മെഡൽ നേടിയതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ചെസ് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുകയായിരുന്നു. ആറു രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. അറക്കുളം പൊട്ടയിൽ തോമസ്-എൽസി ദന്പതികളുടെ മകനാണ്.