ഒരു കോടി തൊടുപുഴയിലെ ഏജൻസി നൽകിയ ടിക്കറ്റിന്
1300864
Wednesday, June 7, 2023 10:57 PM IST
തൊടുപുഴ: ഇന്നലെ നറുക്കെടുപ്പു നടത്തിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തൊടുപുഴ ഗാന്ധി സ്ക്വയറിലുള്ള മല്ലിക ലക്കിസെന്ററിൽനിന്നു വിതരണം ചെയ്ത ടിക്കറ്റിന് ലഭിച്ചു. എഫ് പി 555546 നന്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തിയിട്ടില്ല.
ഈരാറ്റുപേട്ടയിലെ സബ് ഏജൻസിക്കു നൽകിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മല്ലിക ലക്കി സെന്റർ ഉടമ എസ്.മണി പറഞ്ഞു. ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ഇടുക്കി ലോട്ടറി ഓഫീസിൽനിന്നു മൂവാറ്റുപുഴയിലെ ലോട്ടറി ഏജൻസിക്ക് വിതരണം ചെയ്ത ടിക്കറ്റിനും ലഭിച്ചു.
കഴിഞ്ഞ വർഷം മല്ലിക ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരുന്നു.