ലോക പുകയില വിരുദ്ധ ദിനാചരണം
1299033
Wednesday, May 31, 2023 11:07 PM IST
ചെറുതോണി: ഇടുക്കി രൂപതയുടെ സമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇന്ത്യയുടെ സജീവം പദ്ധതിയുടെ സഹകരണത്തോടെ ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി.
മുരിക്കാശേരി, പതിനാറാംകണ്ടം സി എച്ച് സി, തോപ്രാംകുടി എന്നിവിടങ്ങളിൽ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബും തെരുവപനാടകവും നടന്നു. മുരിക്കാശേരിയിൽ നടന്ന സമ്മേളനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എച്ച്ഡി എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.മാത്യു തടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സജീവം പ്രോജക്ട് സംസ്ഥാന കോ - ഒാർഡിനേറ്റർ എബിൻ ജോസ് , മുരിക്കാശേരി പള്ളി അസി. വികാരി ഫാ. ജോബി പുല്ലേനിതുണ്ടം , ഗിരിജ്യോതി ക്രഡിറ്റ് യൂണിയൻ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
പുകയില വിരുദ്ധ ദിനാചരണ പരിപാടികൾക്ക് പ്രൊജക്റ്റ് ഓഫീസർ സിബി തോമസ്, കോ ൃ ഒാർഡിനേറ്റർമാരായ എബിൻ കുറുന്താനം, നിതിൻ തോമസ്, ബിജോ മാത്യു, ജോബി ഉലഹന്നാൻ എന്നിവർ നേതൃത്വം നൽകി. കുമളി സഹ്യജ്യോതി കോളജ്, ചേർപ്പുങ്കൽ ബിവിഎം കോളജ് , കോതമംഗലം എൽദോ മാർ ബസേലിയൂസ് കോളജ്, തിരുവനന്തപുരം മലങ്കര കാത്തലിക് കോളജ് എന്നിവിടങ്ങളിലെ ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു വിദ്യാർഥികളാണ് തെരുവുനാടകം അവതരിപ്പിച്ചത്.