ന്യൂമാൻ കോളജിന് റാങ്കുകളുടെ തിളക്കം
1299030
Wednesday, May 31, 2023 11:07 PM IST
തൊടുപുഴ: എംജി സർവകലാശാല ബിരുദപരീക്ഷയിൽ തൊടുപുഴ ന്യൂമാൻ കോളജിന് റാങ്കുകളുടെ തിളക്കം. പതിമൂന്നു റാങ്കുകളാണ് കോളജ് കരസ്ഥമാക്കിയത്. ബിഎസ്സി ബോട്ടണി, ബിഎസ്സി മാത്സ്, ബിഎ ഇംഗ്ലീഷ്, ബികോം വിഭാഗങ്ങളിലാണ് റാങ്കുകൾ ലഭിച്ചത്. ബിരുദ പരീക്ഷകളിൽ വർഷങ്ങളായി റാങ്കുകൾ ഉൾപ്പെടെ ഉന്നതവിജയം കോളജിലെ വിദ്യാർഥികൾ നേടി വരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസും ബർസാർ ഫാ. ബെൻസൻ നിരവത്തും പറഞ്ഞു.
യുജിസി നാക് ഫോർത്ത് സൈക്കിൾ റീ അക്രഡിറ്റേഷനായി കോളജ് ഒരുങ്ങുന്ന അവസരത്തിലാണ് വിദ്യാർഥികൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
അഞ്ജന ജോണ് -ബികോം കോ-ഓപ്പറേഷൻ ഒന്നാം റാങ്ക്, വൈഷ്ണവി ഷാജി-ബിഎസ്സി ബോട്ടണി -രണ്ടാം റാങ്ക്, ശീതൾ സുഗതൻ-ബിഎസ്സി ബോട്ടണി മൂന്നാം റാങ്ക്, എസ്. മാളവിക-ബിഎസ്സി ബോട്ടണി നാലാം റാങ്ക്, പി.എസ്.അഞ്ജന -ബിഎസ്സി ബോട്ടണി അഞ്ചാം റാങ്ക്, ടീനു ഫ്രാൻസീസ് -ബിഎസ്സി ബോട്ടണി ആറാം റാങ്ക്, ആഷ്ലി ബാബു-ബിഎസ്സി ബോട്ടണി ഏഴാം റാങ്ക്, ലിയോണ് വിൽസൻ -ബികോം കംപ്യൂട്ടർ ഏഴാം റാങ്ക്, എസ്.ശ്രീലക്ഷ്മി -ബിഎ ഇംഗ്ലീഷ്, ഹിബ ഫാത്തിമ ബിഎസ്സി ബോട്ടണി എട്ടാം റാങ്ക്, ടി.എസ്.ലക്ഷ്മി ബിഎസ്സി ബോട്ടണി ഒൻപതാം റാങ്ക്, റാണി മരിയ ജോളി ബിഎസ്സി ബോട്ടണി പത്താം റാങ്ക്, അലീഷ ബീവി-ബിഎസ്സി മാത്തമാറ്റിക്സ് പത്താം റാങ്ക്.