നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1281596
Monday, March 27, 2023 11:44 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 70,62,96,000 രൂപയുടെ ബജറ്റ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകള്‍ക്കായി 47.24 കോടി രൂപ വകയിരുത്തിയ ബജറ്റാണ് വൈസ് പ്രസിഡന്റ് റാണി തോമസ് അവതരിപ്പിച്ചത്.
ആരോഗ്യം, ഭവന നിര്‍മാണം, വനിതാ ശിശുക്ഷേമം, വയോധികര്‍, ഭിന്നശേഷിക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം, ഗതാഗതസൗകര്യ വികസനം, ടൂറിസം, ശുചിത്വം എന്നീ മേഖലകള്‍ക്ക് പരിഗണ നല്‍കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു.
രാജാക്കാട് ഗ്രാമപഞ്ചായത്തിന്
46 കോടിയുടെ ബജറ്റ്
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിന് 46 കോടിയുടെ ബജറ്റ്. 46,38,41,608 രൂപ വരവും 46,20,16,320 രൂപ ചെലവും 18,25,288 രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് വീണാ അനൂപ് അവതരിപ്പിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്കും പ്രത്യേക തുക മാറ്റിവച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അധ്യക്ഷത വഹിച്ചു.