ഉപ്പുതറ സെന്റ് ഫിലോമിനാസിൽ ആസാദ് സേന രൂപീകരിച്ചു
1281592
Monday, March 27, 2023 11:40 PM IST
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ കർമപദ്ധതികളുടെ ഭാഗമായി ആസാദ് സേന രൂപീകരിച്ചു. ഉപ്പുതറ സിഐ ഇ. ബാബു ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന സെല്ലും ചേർന്നാണ് സ്കൂളുകളിൽ ആസാദ് സേന രൂപീകരിക്കുന്നത്.
വിദ്യാലയങ്ങളും സമൂഹവും ലഹരിവിമുക്തമാക്കുക എന്നതാണ് ആസാദ് സേനകളുടെ ലക്ഷ്യം.
ഉപ്പുതറ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു വേങ്ങവേലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോസ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ, സ്കൗട്ട് മാസ്റ്റർ മാർട്ടിൻ ജോസഫ് , പിടിഎ പ്രസിഡന്റ് ഷിബു പനന്തോട്ടം, വിദ്യാർഥി പ്രതിനിധികളായ എൽസാം ബോസ്കോ ജോസ് , അനന്തു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.