കെ എസ്ആർടിസി കുഴിയിൽ ചാടി; സർവീസ് വൈകി
1280858
Saturday, March 25, 2023 10:39 PM IST
വണ്ണപ്പുറം: കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിൽ കുടുങ്ങിയതോടെ സർവീസ് വൈകി. പട്ടയക്കുടിയിൽനിന്നു തൊടുപുഴയ്ക്കു വന്ന ബസാണ് ഇന്നലെ രാവിലെ പത്തോടെ കയറ്റം കയറിവരുന്നതിനിടെ വീതി കുറഞ്ഞ റോഡിന്റെ കുഴിയിൽ കുടങ്ങിയത്.
ഇതോടെ യാത്രക്കാരെ ഇറക്കി വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഏറെ ശ്രമകരമായാണ് ബസ് മുന്നോട്ടെടുത്തത്. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് കുഴിയിൽ ചാടിയത്.
റോഡിന്റെ പല ഭാഗത്തും വശങ്ങളിൽ ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഡ്രൈവർമാർ ഏറെ ശ്രമകരമായാണ് ബസ് ഇതുവഴി ഓടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.