ഇടുക്കി രൂപത കെസിഎസ്എൽ അവാർഡുകൾ പ്രഖ്യാപിച്ചു
1280849
Saturday, March 25, 2023 10:39 PM IST
ചെറുതോണി: ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മികച്ച സ്കൂളുകൾക്കുള്ള അവാർഡ് ദാനച്ചടങ്ങിൽ ഇടുക്കി രൂപത കെസിഎസ്എൽ അവാർഡുകൾ പ്രഖ്യാപിച്ചു. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, സ്കൂൾ മാനേജർ ഫാ. ജോസ് കരിവേലിക്കൽ, കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. ജേക്കബ് മങ്ങാടംപള്ളിൽ എന്നിവർ പ്രസംഗിച്ചു.
എൽപി വിഭാഗത്തിൽ സെന്റ് ആന്റണീസ് എല്ലക്കൽ, സെന്റ് മേരീസ് മുരിക്കാശേരി, സെന്റ് മേരീസ് ഉദയഗിരി സ്കൂളുകളും യുപി വിഭാഗത്തിൽ സെന്റ് ജോസഫ് നാരകക്കാനം, സെന്റ് ജേക്കബ് ബെഥേൽ, സെന്റ് സെബാസ്റ്റ്യൻസ് നെടുങ്കണ്ടം, സെന്റ് ജെറോംസ് വെള്ളയാംകുടി സ്കൂളുകളും എച്ച്എസ് വിഭാഗത്തിൽ സെന്റ് തോമസ് ഇരട്ടയാർ, സെന്റ് തോമസ് തങ്കമണി, വിമല എച്ച് എസ് വിമലഗിരി സ്കൂളുകളും എച്ച്എസ്എസ് വിഭാഗത്തിൽ സെന്റ് മേരീസ് മുരിക്കാശേരി, സെന്റ് തോമസ് തങ്കമണി, ഫാത്തിമ മാതാ കൂമ്പൻപാറ സ്കൂളുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. അതോടൊപ്പം കെസിഎസ്എൽ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച
സിസ്റ്റർ ആൻമേരി എസ് എച്ചിനെ സമ്മേളനത്തിൽ ആദരിച്ചു.