പാലം വീതി കൂട്ടണം കേരള കോണ്ഗ്രസ്-എം
1279934
Wednesday, March 22, 2023 10:36 PM IST
മുട്ടം: ജില്ലാ കോടതി, ജില്ലാ ഹോമിയോ ഹോസ്പിറ്റൽ, സംസ്ഥാന നിർമിതികേന്ദ്രം, വിമൻസ് ഹോസ്റ്റൽ, ജില്ലാ ജയിൽ, പോളിടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദിവസവും ആയിരങ്ങൾ കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന മുട്ടം കോടതി പടി റോഡിൽ വിജിലൻസ് ഓഫീസിന് സമീപമുള്ള പാലം അടിയന്തരമായി വീതി കൂട്ടി നിർമിക്കണമെന്ന് കേരളാ കോണ്ഗ്രസ്-എം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപെട്ടു.
മണ്ഡലം പ്രസിഡന്റ് ബെന്നി പ്ലാക്കൂട്ടം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു.
തോമസ് കിഴക്കേപറന്പിൽ, ജോസ് പാറപ്പുറം, ബേബി ഞായർകുളം, ജോസ് ഈറ്റക്കകുന്നേൽ, സണ്ണി മങ്ങാട്ട്, സാജു പൂവേലിൽ,സണ്ണി അഴികണ്ണി. എ.ജെ. ജോണ്സണ്, ജോസുകുട്ടി പൂവേലിൽ, സോയി മുഞ്ഞനാട്ട്, ഷിബു പ്ലാക്കൂട്ടം, ബെന്നി കളപ്പുര എന്നിവർ പ്രസംഗിച്ചു.