ക്ഷുദ്രജീവികളെ നിയന്ത്രിക്കാൻ അനുമതി നൽകണം: കേരള കോണ്ഗ്രസ്
1279681
Tuesday, March 21, 2023 10:41 PM IST
തൊടുപുഴ: ക്ഷുദ്രജീവികളായ കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അവയെ ആവശ്യാനുസരണം കൊല്ലാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു.
കാട്ടിനുള്ളിൽ ജീവിക്കാൻ ആവശ്യമായ സ്ഥലമോ ഭൗതിക സാഹചര്യങ്ങളോ നിലവിലില്ലാത്തതിനാൽ മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇത്തരം സന്ദർഭങ്ങളുണ്ടാകുന്പോൾ കാട്ടുമൃഗങ്ങളുടെ എണ്ണമെടുത്ത് അധികമായുള്ളവയെ വേട്ടയാടാൻ അനുവാദമുണ്ട്. ഈ രീതി കേരളത്തിലും നടപ്പിലാക്കണം.
ജില്ലയിലെ വാത്തിക്കുടി, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിൽ പുലിയിറങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ സംരക്ഷണത്തിന് അവർ വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന അധികൃതരുടെ ഉപദേശം തമാശയായി മാത്രമേ കാണാൻ കഴിയൂ. കാട്ടുമൃഗഭീഷണിയെ ചെറുക്കുന്നതിനു പകരം അധികൃതർ നടത്തുന്ന യോഗങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.