കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയിൽ വൻ അപകടക്കെണി
1265078
Sunday, February 5, 2023 9:24 PM IST
കട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയിലെ പ്രധാന ബൈപാസ് റോഡുകളിൽ ഒന്നായ ലബ്ബക്കട-വെള്ളിലാംകണ്ടം റോഡിൽ വൻ അപകടക്കെണി. പാതയിലെ കുത്തിറക്കത്തിലെ കലുങ്ക് ഭാഗികമായി തകർന്നതാണു അപകടസാധ്യത വർധിപ്പിക്കുന്നത്. ഗൂഗിൾ മാപ്പിലുള്ള ഏക ബൈപാസ് പാതയാണ് ലബ്ബക്കട-വെള്ളിലാംകണ്ടം റോഡ്. മാപ്പിന്റെ സഹായത്തോടെ വരുന്നവർ ഈ വഴിയിലൂടെയാണു കടന്നുപോകുന്നത്.
ഏതാനും മാസം മുന്പാണ് കലുങ്ക് അപകടാവസ്ഥയിലായത്. പിന്നീടു വാഹനങ്ങൾ കൂടുതലായി കടന്നുപോകാൻ തുടങ്ങിയതോടെ കലുങ്ക് വീണ്ടും ഇടിഞ്ഞു താഴ്ന്നു. നിലവിൽ റോഡിനു വശത്തായി വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലം എത്തുന്നതിനു മുന്പ് അപകടാവസ്ഥയിലായ കലുങ്ക് പുനഃസ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.