കൊച്ചുകരിന്തരുവി പാലം പുനർനിർമിച്ചു
1264536
Friday, February 3, 2023 10:58 PM IST
ഉപ്പുതറ: മലവെള്ളപ്പാച്ചിലിൽ തകർന്ന കൊച്ചുകരിന്തരുവി പാലം പുനർനിർമിച്ചു.16 കോടി രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏലപ്പാറ-ഉപ്പുതറ റോഡിന്റെ ഭാഗമായാണ് 2019ൽ കൊച്ചുകരിന്തരുവിയിൽ തോടിനു കുറുകെ പാലം നിർമിച്ചത്.
ഈ പാലമാണ് 2020ലെ മലവെള്ളപ്പാച്ചിലിൽ തോട് കരകവിഞ്ഞ് തകർന്നത്.
കൈവരികളും സംരക്ഷണ ഭിത്തിയും തകർന്ന് കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. പാലത്തിലെ ടാറിംഗും തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായി.
ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളു. പാലത്തിലൂടെ നടന്നു പോകുന്ന കന്നുകാലികൾ തോട്ടിൽ വീണ് ചാകുന്ന സ്ഥിതിയുമായിരുന്നു.