ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് നാളെ
1264240
Thursday, February 2, 2023 10:18 PM IST
തൊടുപുഴ: പിഎൻഐ കരീം മെമ്മോറിയൽ ജില്ലാ സബ്ജൂണിയർ ഹാൻഡ്ബോൾ ചാന്പ്യൻഷിപ്പ് നാളെ രാവിലെ ഒൻപതിനു കുമാരമംഗലം എംകെഎൻഎം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഹാൻഡ്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അജീവ് അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ്് ഷെമീന നാസർ ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഹെഡ് മാസ്റ്റർ എസ്. സാവിൻ, സംസ്ഥാന സ്പോർട്സ് കൗണ്സിലംഗം റഫീക്ക് പള്ളത്തുപറന്പിൽ, ഹാൻഡ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി അൻവർ ഹുസൈൻ, മുഹമ്മദ് അജ്മൽ, ബോബൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാം.
കാട്ടാനശല്യം: യൂത്ത് കോൺഗ്രസിന്റെ സമരപന്തലിൽ
വാച്ചർ ശക്തിവേലിന്റെ അമ്മയെത്തി
രാജകുമാരി: വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണ് പൂപ്പാറയില് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില് കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര് ശക്തിവേലിന്റെ മാതാവ് അയ്യമ്മാള് സമര പന്തലിലെത്തി.
മുന് സ്പീക്കര് എന്. ശക്തന്, കെപിസിസി ജനറല് സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്, അഡ്വ. എസ്. അശോകന്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, എ.പി. ഉസ്മാന് എന്നിവരും അഭിവാദ്യമര്പ്പിച്ച് പ്രസംഗിച്ചു.