ശൈശവവിവാഹം: 47കാരൻ വരൻ ഒളിവിൽ
1263979
Wednesday, February 1, 2023 10:31 PM IST
മൂന്നാർ: ആദിവാസിമേഖലയായ ഇടമലക്കുടിയിൽ നടന്ന ശൈശവവിവാഹത്തിൽ 47 വയസുകാരനായ വരൻ ഒളിവിൽ. സംഭവം വിവാദമായതോടെ രൂപീകരിച്ച പ്രത്യേക പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ഇടമലക്കുടിയിൽ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
എസ്ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്തു പേരടങ്ങുന്ന സംഘമാണ് കുടിയിലെത്തിയത്. വിവാഹം നടന്നതു സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും പെണ്‍കുട്ടിയെ അടിമാലി ഷെൽട്ടർ ഹോമിലെത്തിക്കുകയും ചെയ്തു.
വിവാഹം നടന്നതുസംബന്ധിച്ചു പോലീസിനു കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോടു സഹകരിക്കാത്തതാണു കാരണം