മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ചെ​റു​തോ​ണി​യി​ൽ
Thursday, December 8, 2022 11:00 PM IST
ചെറു​തോ​ണി: മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് ഇ​ടു​ക്കി റീ​ജണ​ൽ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന തൊ​ടു​പു​ഴ, ദേ​വി​കു​ളം, ഉ​ടു​മ്പ​ന്‍​ചോ​ല, വ​ണ്ടി​പ്പെ​രി​യാ​ര്‍ ഓ​ഫീ​സു​ക​ള്‍ സം​യു​ക്ത​മാ​യി 16 ന് ​ചെ​റു​തോ​ണി ടൗ​ണ്‍​ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി, എം​എ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പ​രാ​തി​ക​ള്‍ ത​പാ​ല്‍ മു​ഖേ​ന​യോ നേ​രി​ട്ടോ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വ​കു​പ്പ് മ​ന്ത്രി പ​രാ​തി നേ​രി​ല്‍ കേ​ട്ടു തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കും. നി​കു​തി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, ദീ​ര്‍​ഘ​കാ​ല​മാ​യി തീ​ര്‍​പ്പാ​ക്കാ​ത്ത ഫ​യ​ലു​ക​ള്‍, ചെ​ക്ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍ മു​ത​ലാ​യ​വ​യും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ ഉ​ട​മ കൈപ്പ​റ്റാ​തെ ഓ​ഫീ​സി​ല്‍ മ​ട​ങ്ങിവ​ന്നി​ട്ടു​ള്ള ആ​ര്‍ സി, ​ലൈ​സ​ന്‍​സു​ക​ള്‍ എ​ന്നി​വ നേ​രി​ട്ട് ല​ഭി​ക്കു​ന്ന​തി​ന് മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി ഉ​ട​മ​സ്ഥ​ർ നേ​രി​ട്ട് എ​ത്ത​ണം.

അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ നി​വാ​ര​ണ​ത്തി​ന് ഒാ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. ഓ​ഫീ​സ്: 04862-232244, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഇ​ടു​ക്കി: 9188961906/ 8547639071, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ വ​ണ്ടി​പ്പെ​രി​യാ​ര്‍: 8547639176, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ തൊ​ടു​പു​ഴ: 8547639037, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഉ​ടു​മ്പ​ന്‍​ചോ​ല: 8547639069, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ദേ​വി​കു​ളം: 8547639068.