പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം
1246627
Wednesday, December 7, 2022 10:56 PM IST
തൊടുപുഴ: പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ നിയോജക മണ്ഡലം സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ഗർവാസിസ് കെ. സഖറിയാസ് അധ്യക്ഷത വഹിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി, സെക്രട്ടറി കെ.എൻ. ശിവദാസൻ, എം.ഐ. സുകുമാരൻ, ട്രീസാ ജോസ്, ടി.ജെ. പീറ്റർ, സി.ഇ. മൈതീൻ, കെ.എസ്. ഹസൻകുട്ടി, ഐവാൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി റോയി ജോർജ്-പ്രസിഡന്റ്, കെ.എൻ. ശിവദാസൻ- സെക്രട്ടറി, ഷെല്ലി ജോണ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.