കൈ​ക്കൂ​ലി: ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്കി​നെ സ​സ്പെ​ൻ​ഡു ചെ​യ്തു
Wednesday, December 7, 2022 9:56 PM IST
ക​ട്ട​പ്പ​ന: ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ൻ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് എ​സ്. ക​ന​ക​രാ​ജി​നെ സ​സ്പെ​ൻ​ഡു ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​ന് കി​ഴ​ക്ക​ൻ മേ​ഖ​ല വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 3470 രൂ​പ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തേത്തുട​ർ​ന്നാ​ണ് സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡു ചെ​യ​ത്.
ഇ​യാ​ൾ​ക്ക് ച​ട്ട​പ്ര​കാ​ര​മു​ള്ള ഉ​പ​ജീ​വ​ന ബ​ത്ത​യ്ക്ക് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ്ഥാ​പ​ന​ത്തി​ൽ ആ​ധാ​രം എ​ഴു​ത്തു​കാ​ർ മു​ഖേ​ന ഇ​ട​പാ​ടു​ക​ൾ​ക്ക് കൈ​ക്കൂ​ലി​യാ​യി പ​ണം ചോ​ദി​ച്ചു വാ​ങ്ങു​ന്ന​താ​യും പ​ണം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ റെ​ക്കാ​ർ​ഡ് മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​ശേ​ഷം വൈ​കു​ന്നേ​രം ജീ​വ​ന​ക്കാ​ർ വീ​തി​ച്ചെ​ടു​ക്കു​ക​യാ​ണെ​ന്നു പ​രാ​തിയു​ണ്ടാ​യി​രു​ന്നു. ഇതേത്തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.