ഏലപ്പാറ- കരുന്തരുവി റൂട്ടിൽ ഗ്രാമവണ്ടി തുടങ്ങണം
1246055
Monday, December 5, 2022 10:55 PM IST
തൊടുപുഴ: ഏലപ്പാറ പഞ്ചായത്തിലെ കൊച്ചുകരുന്തരുവി നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി പദ്ധതി പ്രകാരം ബസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ കെ എസ്ആർടിസിയുമായി ചേർന്നു സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
വരുമാനക്കുറവ് കാരണമാണ് മുന്‍പുണ്ടായിരുന്ന സർവീസ് നിർത്തിവച്ചതെന്ന് കെ എസ്ആർടിസി കമ്മീഷനെ അറിയിച്ചു.
റൂട്ട് ദേശസാൽകരിക്കപ്പെട്ടതോ ആദിവാസി മേഖലയിൽ ഉള്ളതോ അല്ല. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി എന്ന പദ്ധതി നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.